SHARE

ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-ട്വന്റിയില്‍ ഇംഗ്ലണ്ടിന് രണ്ട് റണ്‍സ് വിജയം. പരമ്പരയിലെ ആദ്യ മത്സരവും ജയിച്ച് ഇംഗ്ലണ്ട് ഇതോടെ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് അടിച്ചു കൂട്ടിയത്.

ബെന്‍ സ്‌റ്റോക്‌സ്(30 പന്തില്‍ പുറത്താവാതെ 47), ജേസണ്‍ റോയി (29 പന്തില്‍ 40) മൊയിന്‍ അലി (11 പന്തില്‍ 39) എന്നിവരുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ലുങ്കി എന്‍ഗിഡി ദക്ഷിണാഫ്രിക്കയ്ക്കായി മൂന്നു വിക്കറ്റ് വീഴ്ത്തി.

-Advertisement-

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. വിജയം 2 റണ്‍സകലെ കൈവിട്ടപ്പോള്‍ പരമ്പരയും നഷ്ടമായി. 22 പന്തില്‍ 65 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്ക് മികച്ച പ്രകടനം നടത്തി.

ഡേവിഡ് മില്ലര്‍(16 പന്തില്‍ 21) , വാന്‍ ഡെര്‍ ഡുസ്സെന്‍ (26 പന്തില്‍ 43), പ്രട്ടോറിയസ് (13 പന്തില്‍ 25) എന്നിവരും നന്നായി ബാറ്റ് വീശിയെങ്കിലും വിജയം ദക്ഷിണാഫ്രിക്കയ്ക്ക് കൈയ്യെത്തും ദുരത്ത് നഷ്ടമായി ഒപ്പം സ്വന്തം നാട്ടിലെ പരമ്പരയും