SHARE

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തോല്‍വി. ഒരു ഇന്നിംഗ്‌സിനും 53 റണ്‍സിനുമാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1 നു മുന്നിലെത്തി. ഒല്ലി പോപ്പാണ് മാന്‍ ഓഫ് ദി മാച്ച്. ഈ മാസം 24-നാണ് നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റ്. പരമ്പര സമനിലയിലെങ്കിലും അവസാനിപ്പിക്കാന്‍ ദക്ഷിണാഫ്രിക്കക്ക് അതി നിര്‍ണ്ണായകമാണ് നാലാം ടെസ്റ്റ്.

ആദ്യ ഇന്നിംഗ്‌സില്‍ 499 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്തത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 209 ന് പുറത്തായിരുന്നു. ഫോളോ ഓണ്‍ വഴങ്ങിയ ടീം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ചുവെങ്കിലും 237 ന് പുറത്തായി. ജോ റൂട്ട് നാലു വിക്കറ്റും മാര്‍ക് വുഡ് മൂന്നു വിക്കറ്റുമെടുത്ത് ഇംഗ്ലീഷ് ബൗളിംഗിന്റെ കരുത്തായി.

71 റണ്‍സെടുത്ത് കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഹാഫ് ഡു പ്ലെസീസ് 36 റണ്‍സെടുത്തു. ഒന്നാം ഇന്നിംഗ്‌സില്‍ ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയ്ക്കായി അല്പമെങ്കിലും പിടിച്ചു നിന്നത്. 63 റണ്‍സായിരുന്നു ഇദ്ദേഹത്തിന്റെ സമ്പാദ്യം.