SHARE

വിരമിക്കല്‍ കാര്യത്തില്‍ തീരുമാനമെടുക്കേണ്ട സമയമായിട്ടില്ലെന്ന് ഇംഗ്ലണ്ട് ഏകദിന, ട്വന്റി-ട്വന്റി നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഓസ്‌ട്രേലിയ വേദിയാകുന്ന ട്വന്റി -ട്വന്റി ലോകകപ്പിനു ശേഷം ഭാവിയെക്കുറിച്ച് കൃത്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി – ട്വന്റി ലോകകപ്പിനു ശേഷം മോര്‍ഗന്‍ വിരമിച്ചേക്കുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു.

പ്രതിഭാ സമ്പന്നരായ താരങ്ങളുടെ സംഘമാണ് ഇംഗ്ലണ്ടിന്റേതെന്നും അവരെ നയിക്കുന്നതില്‍ താന്‍ ഇപ്പോള്‍ ഏറെ സംതൃപ്തനാണെന്നും മോര്‍ഗന്‍ പറഞ്ഞു. ട്വന്റി-ട്വന്റി ലോകകപ്പില്‍ മത്സരങ്ങള്‍ ജയിക്കാന്‍ കഴിയും എന്നുറപ്പുള്ള ടീമിനെയായിരിക്കും പ്രഖ്യാപിക്കുകയെന്നും 15 അംഗ ടീമില്‍ അധികം സ്ഥാനങ്ങള്‍ നികത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ താരങ്ങള്‍ക്കും ടീമില്‍ അവസരം നല്‍കിയേക്കുമെന്നു പറഞ്ഞ ഇംഗ്ലീഷ് നായകന്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പര താരങ്ങള്‍ക്ക് കഴിവു തെളിയിക്കുവാനുള്ള അവസരമാണെന്നും പറഞ്ഞു. അഞ്ച് മത്സരങ്ങളാണ് ട്വന്റി- ട്വന്റി പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.