SHARE

ന്യൂസിലാന്‍ഡിനെതിരെ ഹാമില്‍ട്ടണില്‍ നടന്നു കൊണ്ടിരിക്കുന്ന ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. അര്‍ധസെഞ്ചുറി നേടിയ ദാവീദ് മലന്റെയും ഇയാന്‍ മോര്‍ഗന്റെയും അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 194-7 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണര്‍മാരായ അലക്‌സ് ഹെയ്ല്‍സിനെയും ജേസണ്‍ റോയെയും നഷ്ടമായി. ജേസണ്‍ റോയ് 21 റണ്‍സെടുത്തപ്പോള്‍ ഒരു റണ്‍സ് മാത്രമായിരുന്നു ഹെയ്ല്‍സിന്റെ സമ്പാദ്യം.

പിന്നീട് ക്രീസിലെത്തിയ ദാവീദ് മലനും ഇയാന്‍ മോര്‍ഗനും തകര്‍പ്പന്‍ ബാറ്റിംഗോളെ കളം വാണപ്പോള്‍ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചു വന്നു. മോര്‍ഗന്‍ 80 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ ദാവീദ് 53 റണ്‍സെടുത്ത് ഗ്രാന്‍ഡ്‌ഹോമിന് വിക്കറ്റ് സമ്മാനിച്ചു. ന്യൂസിലാന്‍ഡിന് വേണ്ടി ട്രെന്റ് ബോള്‍ട്ട് മൂന്നും ടിം സൗത്തി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.