SHARE

ആഷസ് ടെസ്റ്റിൽ ഇം​ഗ്ലണ്ടിന് 90 റൺസിന്റെ ആദ്യ ഇന്നിം​ഗ്സ് ലീഡ്. ഓസ്ട്രേലിയയുടെ 284 റൺസ് പിന്തുടർന്ന ഇം​ഗ്ലണ്ട് 374 റൺസിന് ഓൾഔട്ടായി. ഇന്നലെ ശക്തമായ നിലയിൽ വൻ ലീഡിലേക്ക് കുതിച്ച ഇം​ഗ്ലണ്ടിനെ ഇന്ന് പിടിച്ചുകെട്ടിയ് ഓസീസ് ബൗളിങ് നിരയുടെ മികവാണ്

ഇന്നലെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കളി അവസാനിപ്പിച്ച ഇം​ഗ്ലണ്ടിന് ഇന്ന് തുടക്കം മുതൽ തന്നെ തിരിച്ചടി കിട്ടി. ജോ ഡെൻലിയും ജോസ് ബട്ലർ തുടരെത്തുടരെ വീണപ്പോൾ ഇം​ഗ്ലണ്ട് ഒന്ന് ഭയന്നു. എന്നാൽ പിന്നീട് വന്ന ബെൻ സ്റ്റോക്സ് റോറി ബേൺസിന് മികച്ച പിന്തുണ നൽകിയതോടെ സ്കോർ ഉയർന്നു. ഇതിനിടയിൽ ബേൺസ് നൂറ് കടന്നു. സ്കോർ 282-ൽ എത്തിയപ്പോൾ 50 റൺസെടുത്ത സ്റ്റോക്സ് പുറത്തായി.

പിന്നീട് പതിനെട്ട് റൺസ് കൂട്ടെച്ചേർക്കുന്നതിനിടെ ബേൺസ്, ജോണി ബെയർസ്റ്റോ, മോയിൻ അലി എന്നിവർ കൂടി വീണതോടെ ഇം​ഗ്ലണ്ട് വൻ ലീഡ് എന്ന സ്വപ്നം അവസാനിച്ചു. 312 പന്തിൽ 17 ഫോറുൾപ്പെടെ 133 റൺസ് നേടിയാണ് ബേൺസ് പുറത്തായത്. ഒരു ഘട്ടത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 300 എന്ന നിലയിലാരുന്നു ഇം​ഗ്ലണ്ട്.

ഒമ്പതാം വിക്കറ്റിൽ ക്രിസ് വോക്സും സ്റ്റുവർട്ട് ബ്രോഡും ചേർന്ന് കൂട്ടുകെട്ട് 65 റൺസ് ചേർത്തതോടെ ഇം​ഗ്ലണ്ടിന് ഭേദപ്പെട്ട ലീഡ് കൈവരിച്ചു. ബ്രോഡ് 29 റൺസെടുത്ത് പുറത്തായി വോക്സ് 37 റൺസുമായി പുറത്താകാതെ നിന്നു. ഓസീസിനായി പാറ്റ് കമ്മിൻസും നഥാൻ ലിയോണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി