ഓസ്ട്രേലിയക്കെതിരെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന നാലാം ആഷസ് ടെസ്ററ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിന് 13 റണ്‍സ് ലീഡ്. രണ്ടാം സെഷനില്‍ കളി നടന്നു കൊണ്ടിരിക്കെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 340-6 എന്ന നിലയിലാണ്. 310 പന്തുകളില്‍ നിന്ന് 170 റണ്‍സെടുത്ത് അലസ്റ്റയര്‍ കുക്കും 9 റണ്‍സെടുത്ത് ക്രിസ് വോക്സുമാണ് ക്രീസിലുള്ളത്.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് 61 റണ്‍സെടുത്ത് പുറത്തായിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി നഥാന്‍ ലിയോണ്‍ മൂന്നും ജോഷ് ഹേസല്‍വുഡ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 327 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഡേവിഡ് വാര്‍ണറുടെ സെഞ്ചുറിയുടെ ബലത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് പോവുകയായിരുന്ന ഓസ്ട്രേലിയയെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പിടിച്ചു കെട്ടുകയായിരുന്നു. സ്റ്റുവര്‍ട്ട് ബോര്‍ഡ് 4 വിക്കറ്റുകളെടുത്തപ്പോള്‍ ജെയിംസ് ആന്ഡേഴ്സണ് 3 ഓസ്ട്രേലിയന്‍ വിക്കറ്റുകള്‍ പിഴുതു.
മത്സരത്തിന്റെ മൂന്നാം ദിനമായതോടെ എത്രയും പെട്ടെന്ന് മികച്ച സ്കോര്‍ നേടി ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ബാറ്റിംഗിന് അയച്ചേക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ടെസ്റ്റ് സമനിലയാവാനാണ് സാധ്യത.