SHARE

ഇന്ത്യ എ യ്ക്കെതിരായ മൂന്നംഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിന് 173 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ടോസ് നേടിയ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും ബാറ്റ്സ്മാന്മാരുടെ ഉത്തരവാദിത്വമില്ലായ്മ ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. 47.1ഓവറുകളിൽ 172 റൺസിനാണ് ഇന്ത്യ പുറത്തായത്. 39 റൺസെടുത്ത ദീപക് ചഹറാണ് ഇന്ത്യ എ യുടെ ടോപ് സ്കോറർ. നായകൻ അജിങ്ക്യ രഹാനെ പൂജ്യത്തിന് പുറത്തായി.

തിരുവനന്തപുരത്തെ ഗ്രീൻഫീൽഡിൽ നടക്കുന്ന പോരാട്ടത്തിൽടോസ് നേടിയ ഇന്ത്യൻ നായകൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പന്തിൽത്തന്നെ ഇന്ത്യയ്ക്ക് രഹാനെയുടെ വിക്കറ്റ് നഷ്ടമായി. ലെവിസ് ഗ്രിഗറി യായിരുന്നു അന്തകൻ.ഈ തകർച്ച മത്സരത്തിലുടനീളം ഇന്ത്യയെ പിന്തുടർന്നു. രാഹുൽ 13, ഹനുമ വിഹാരി 16, ശ്രേയസ് അയ്യർ 13, ക്രുനാൽ പാണ്ട്യ 21 റൺസ് എന്നിങ്ങനെ നേടി പുറത്തായി.

അവസാന ഓവറുകളിൽ മികച്ച ബാറ്റിംഗ് കാഴ്ച്ച വെച്ച ദീപഹ് ചഹറിന്റെ ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് അല്പമെങ്കിലും ആശ്വസമായത്. 4 സിക്സറുകളടക്കം 39 റൺസാണ് ചഹർ അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിനായി ജാമി ഓവർടൺ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.