അയർലൻഡിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി നടത്തുന്ന പരിശീലനത്തിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ 24 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് നേട്ടത്തിലേക്ക് അവരെ നയിച്ച ഓയിൻ മോർഗന്റെ നേതൃത്വത്തിലുള്ള പരിശീലന ക്യാമ്പിൽ 7 അൺ ക്യാപ്പ്ഡ് താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്.
ഈ മാസം 30 നാണ് ഇംഗ്ലണ്ടും അയർലൻഡും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സര പരമ്പര ഓഗസ്റ്റ് 4 ന് അവസാനിക്കും. അതേ സമയം നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ഇംഗ്ലണ്ടിന്റെ പരിശീലന സ്ക്വാഡ് ഈ മാസം 16 മുതൽ ഏജീസ് ബൗളിലാണ് പരിശീലനം നടത്തുക. സൂപ്പർ താരങ്ങളായ മോയിൻ അലി, ജോണി ബെയർസ്റ്റോ, ജേസൺ റോയ് എന്നിവരെല്ലാം പരിശീലന സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്.
അവരുടെ 24 അംഗ പരിശീലന സ്ക്വാഡ് ഇങ്ങനെ – ഓയിൻ മോർഗൻ, മോയിൻ അലി, ജോണി ബെയർസ്റ്റോ, ടോം ബാന്റൺ, സാം ബില്ലിംഗ്സ്, ഹെൻറി ബ്രൂക്സ്, ബ്രൈഡൻ കാഴ്സ്, ടോം കറൻ, ലിയാൻ ഡോസൻ, ബെൻ ഡക്കറ്റ്, ലോറി ഇവാൻസ്, റിച്ചാർഡ് ഗ്ലെസൻ, ലൂയിസ് ഗ്രിഗറി, സാം ഹെയിൻ, ടോം ഹെം, ലിയാം ലിവിംഗ്സ്റ്റൺ, സാഖിബ് മഹ്മുദ്, മാത്യു പാർക്കിൻസൺ, ആദിൽ റഷീദ്, ജേസൺ റോയ്, ഫിൽ സാൽട്ട്, റീസ് ടോപ്ലെ, ജെയിംസ് വിൻസ്, ഡേവിഡ് വില്ലി.