SHARE

ഇന്ത്യയ്‌ക്കെതിരെയും ഓസ്‌ട്രേലിയയ്‌ക്കെതിരെയും നടക്കുന്ന ടി20 മത്സരങ്ങള്‍ക്കുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. പരുക്കേറ്റ ക്രിസ് വോക്‌സിനെയും ബെന്‍ സ്‌റ്റോക്‌സിനെയും ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ജെയ്ക്ക് ബോളാണ് ടീമിലെത്തിയ പുതുമുഖതാരം. പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ പരുക്കേറ്റതാണ് വോക്‌സിനും സ്‌റ്റോക്‌സിനും തിരിച്ചടിയായത്.

ജൂണ്‍ 27നാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ ടി20 മത്സരം. അതിന് ശേഷം ജൂലൈ 3 മുതല്‍ 8 വരെ ഇന്ത്യയ്‌ക്കെതിരെ 3 ടി20 മത്സരങ്ങളാണ് ഇംഗ്ലണ്ട് സ്വന്തം നാട്ടിൽ കളിക്കുന്നത്. മത്സരങ്ങള്‍ക്കുള്ള ടീമിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സപ്തംബര്‍ 11 വരെ നീണ്ടു നില്‍ക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ടി20യ്ക്ക് പുറമേ, 3 ഏകദിന മത്സരങ്ങളും 5 ടെസ്റ്റ് മത്സരങ്ങളും ഉള്‍പ്പെടുന്നുണ്ട്.

ഇംഗ്ലണ്ട് ടി20 ടീം: ഇയാന്‍ മോര്‍ഗന്‍, മൊയീന്‍ അലി, ജോണി ബെയര്‍സ്‌റ്റോവ്, ജെയ്ക്ക് ബോള്‍, ജോസ് ബട്ട്‌ലര്‍, ടോം കുറന്‍, സാം കുറന്‍, അലക്‌സ് ഹെയ്ല്‍സ്, ക്രിസ് ജോര്‍ദാന്‍, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ഡേവിഡ് വില്ലി.