SHARE

പാകിസ്ഥാനെതിരെ ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ടെസ്റ്റ് മത്സരത്തില്‍ 9 വിക്കറ്റിന്റെ ദയനീയ പരാജയമാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. രണ്ടിന്നിംഗ്‌സുകളിലും പരാജയപ്പെട്ട ഓപ്പണര്‍ മാര്‍ക്ക് സ്റ്റോണ്‍മാനെ പുറത്താക്കി രണ്ടാം മത്സരത്തിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.

സ്‌റ്റോണ്‍മാന് പകരം യുവതാരം കീറ്റണ്‍ ജെന്നിംഗ്‌സിനെ ഇംഗ്ലണ്ട് തിരിച്ചുവിളിച്ചു. 12 അംഗ ടീമിലെ ഏകമാറ്റം ഇത് മാത്രമാണ്. ഈ സീസണ്‍ കൗണ്ടിയിലും നിരാശപ്പെടുത്തിയ സ്റ്റോണ്‍മാന്‍ പാകിസ്ഥാനെതിരെ രണ്ടിന്നിംഗ്‌സിലും കൂടി 13 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. ഈ സാഹചര്യത്തിലാണ് കീറ്റണ്‍ ജെന്നിംഗ്‌സിനെ പകരക്കാരനായി എത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ജെന്നിംഗ്‌സ് അവസാനമായി കളിച്ചത്. 2016 ഡിസംബറില്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ജെന്നിംഗ്‌സ് ആറു തവണയാണ് ഇംഗ്ലണ്ട് ജേഴ്‌സിയണിഞ്ഞത്. ആകെ 294 റണ്‍സ് നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 112 റണ്‍സാണ്. ജൂണ്‍ 1 മുതല്‍ ലീഡ്‌സിലെ ഹെഡിംഗ്‌ലെ സ്‌റ്റേഡിയത്തിലാണ് ഇംഗ്ലണ്ട് – പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റ് മത്സരം.

രണ്ടാം ടെസ്റ്റിനുള്ള 12 അംഗ ഇംഗ്ലണ്ട് ടീം: കീറ്റണ്‍ ജെന്നിംഗ്‌സ്, അലസ്റ്റയര്‍ കുക്ക്, ജോ റൂട്ട്, ഡേവിഡ് മലന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോവ്, ക്രിസ് വോക്‌സ്, സ്റ്റുവര്‍ട്ട് ബോര്‍ഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഡൊമിനിക്ക് ബെസ്സ്, മാര്‍ക്ക് വുഡ്.