SHARE

ഫുട്‌ബോളില്‍ താരങ്ങള്‍ക്കെതിരെയുള്ള വംശീയാധിക്ഷേപങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പ്രവണതയാണ്. എന്നാല്‍ ഇനി വംശിയാധിക്ഷേപങ്ങളുണ്ടായാല്‍ സഹിച്ചു നില്‍ക്കേണ്ട കാര്യമില്ലെന്നാണ് ഇംഗ്ലണ്ട് ടീമിന്റെ തീരുമാനം. എതെങ്കിലും താരങ്ങള്‍ക്കെതിരെ കാണികളുടെ ഭാഗത്തുനിന്നും വംശീയാധിക്ഷേപമുണ്ടായാല്‍ അപ്പോള്‍ തന്നെ കളി നിര്‍ത്തി ഗ്രൗണ്ട് വിടാനാണ് ടീമിന്റെ തീരുമാനം.

യൂറോകപ്പ് യോഗ്യതാ റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിനും ബള്‍ഗേറിയയ്ക്കുമെതിരായ മത്സരങ്ങള്‍ നടക്കാനിരിക്കെയാണ് ടീമിന്റെ തീരുമാനം. ടീം മാനേജര്‍ ഗാരെത് സൗത്ത്‌ഗെയ്റ്റ് വിളിച്ചുചേര്‍ത്ത ടീമംഗങ്ങളുടെ ഒരു മീറ്റിംഗിലാണ് കടുത്ത തീരുമാനം കൈക്കൊണ്ടത്. ആക്ഷേപം ഒരു താരത്തിനെതിരെയാണങ്കിലും അത് ടീമിനെതിരായ ആക്ഷേപമായി കണക്കാക്കണമെന്ന് യോഗത്തില്‍ വിലയിരുത്തി.

ഞങ്ങളിലൊരാള്‍ സന്തോഷവാനല്ലെങ്കില്‍ ഞങ്ങളാരും സന്തോഷവാന്‍മാരല്ലായിരിക്കും അങ്ങനെയൊരു സാഹചര്യത്തില്‍ കളിക്കാനാവില്ല. ഞങ്ങള്‍ ഗ്രൗണ്ട് വിടുക തന്നെ ചെയ്യുമെന്ന് ഹാരി കെയ്ന്‍ പറഞ്ഞു. ശനിയാഴ്ച ചെക്ക് റിപ്പബ്ലിക്കിനെതിരെയും ചൊവ്വാഴ്ച ബല്‍ഗേറിയ്‌ക്കെതിരെയുമാണ് മത്സരം. ഇതിനു മുന്നോടിയായാണ് ടീമിന്റെ തീരുമാനം.