SHARE

ആഷസ് അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ചിലപ്രധാനമാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ബാറ്റ്‌സ്മാന്‍ ജേസണ്‍ റോയിയെ ടീമില്‍ നിന്നും ഒഴിവാക്കി ഒപ്പം ബൗളറായ ക്രെയ്ഗ് ഓവര്‍ട്ടനും ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല. സാം കുറാന്‍, ക്രിസ് വോക്‌സ് എന്നിവരെയാണ് പകരം ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മൂന്നാം ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ വിജയശില്‍പി ബെന്‍ സ്റ്റോക്‌സ് ബാറ്റ്‌സ്മാന്റെ റോളില്‍ മാത്രമാകും ടീമില്‍ ഉണ്ടാവുക. തോളിനേറ്റ പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ബോളിംഗില്‍ നിന്നും ഒഴിവാക്കിയത്. വ്യാഴാഴ്ച ഓവലിലാണ് അഞ്ചാം ടെസ്റ്റ് ആരംഭിക്കുക.

ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ജോണി ബാരിസ്‌റ്റോ(വിക്കറ്റ് കീപ്പര്‍), സ്റ്റുവര്‍ട്ട് ബോര്‍ഡ്, റോറി ബേണ്‍സ്, ജോസ് ബട്ട്‌ലര്‍, സാം കുറാന്‍, ജോ ഡെന്‍ലി, ജാക്ക് ലീച്ച്, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്