SHARE

ഇന്ത്യയ്ക്കെതിരെ ഈ മാസം മുപ്പതിന് ആരംഭിക്കാനിരിക്കുന്ന നാലാംടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഒരു മാറ്റമാണ് ടീമിലുള്ളത്. ജാമി പോർട്ടർക്ക് പകരം ജെയിംസ് വിൻസ് ടീമിലെത്തി. ആദ്യ മൂന്ന് ടെസ്റ്റിലും ടീമിലുണ്ടായിരുന്നിട്ടും കളിക്കാൻ അവസരം ലഭിക്കാതിരുന്ന താരമാണ് ജാമി പോർട്ടർ.

അതേ സമയം വിരലിന് പരിക്കേറ്റ ജോണി ബെയർസ്റ്റോവിനെ ടീമിൽ നിലനിർത്തിയിട്ടുണ്ട്. ബെയർസ്റ്റോ ഉൾപ്പെടെ പതിനാല്‌പേരടങ്ങുന്ന ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ആതിഥേയരായ ഇംഗ്ലണ്ട് വിജയിച്ചപ്പോൾ, മൂന്നാം മത്സരത്തിൽ പടുകൂറ്റൻ ജയം നേടി ഇന്ത്യ പരമ്പരയിലേക്ക് തിരിച്ചുവരുകയായിരുന്നു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ഇംഗ്ലണ്ട് ടീം : ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ജെയിംസ് ആൻഡേഴ്സൺ, മോയിൻ അലി, ജോസ് ബട്ലർ, സ്റ്റുവാർട്ട് ബ്രോഡ്, സാം കുറാൻ, അലസ്റ്റർ കുക്ക്, കീറ്റൻ ജെന്നിംഗ്സ്, ഒലി പോപ്പ്, ബെൻ സ്റ്റോക്ക്സ്, ആദിൽ റഷീദ്, ക്രിസ് വോക്ക്സ്, ജെയിംസ് വിൻസ്.