SHARE

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. പരിക്കിനെത്തുടർന്ന് ഇന്ന് കളിച്ചേക്കില്ലെന്ന് കരുതിയ നായകൻ ഓയിൻ മോർഗൻ ടീമിലുണ്ടെന്നതാണ് ഇംഗ്ലണ്ട് ആരാധകർക്ക് ആശ്വാസം നൽകുന്നത്.

കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ രണ്ട് മാറ്റങ്ങളാണ് ഇംഗ്ലണ്ട് വരുത്തിയിരിക്കുന്നത്. ജേസൺ റോയ്, ലിയാം പ്ലങ്കറ്റ് എന്നിവർ പുറത്തായപ്പോൾ ജെയിംസ് വിൻസ്, മോയിൻ അലി എന്നിവർ ടീമിലെത്തി. അതേ സമയം അഫ്ഗാൻ ടീമിൽ മൂന്ന് മാറ്റങ്ങളാണുള്ളത്. ദൗലത്, നജീബുള്ള, മൂജീബുർ എന്നിവർ ടീമിലെത്തിയപ്പോൾ, അഫ്താബ്, സസായ്, ഹമീദ് എന്നിവർ പുറത്തായി.

അഫ്ഗാനിസ്ഥാൻ – റഹ്മത് ഷാ, നൂർ അലി സദ്രാൻ, നജീബുള്ള സദ്രാൻ, ഹഷ്മത്തുള്ള ഷാഹിദി, അസ്ഗർ അഫ്ഗാൻ, മൊഹമ്മദ് നബി, ഇക്രം അലി ഖിൽ, ഗുൽബദിൻ നയിബ്, റാഷിദ് ഖാൻ, മുജീബുർ റഹ്മാൻ, ദൗലത് സദ്രാൻ.

ഇംഗ്ലണ്ട് – ബെയർസ്റ്റോ, ജെയിംസ് വിൻസ്, ജോ റൂട്ട്, ഓയിൻ മോർഗൻ, ബെൻ സ്റ്റോക്ക്സ്, ബട്ലർ, മോയിൻ അലി, ക്രിസ് വോക്സ്, ആദിൽ റഷീദ്, ആർച്ചർ, മാർക്ക് വുഡ്.