SHARE

ലോകകപ്പിലെ രണ്ടാം സെമിഫൈനൽ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ, ബാറ്റിംഗ് തിരഞ്ഞെടുത്തു. പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്തായ ഉസ്മാൻ ഖവാജയ്ക്ക് പകരം പീറ്റർ ഹാൻസ്കോമ്പ് ഇന്ന് ഓസ്ട്രേലിയൻ ടീമിലെത്തിയിട്ടുണ്ട്. അതേ സമയം കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെയാണ് ഇംഗ്ലണ്ട് ഇന്ന് അണിനിരത്തുന്നത്‌

ഓസ്ട്രേലിയ ടീം – വാർണർ, ഫിഞ്ച്, സ്മിത്ത്, ഹാൻസ്കോമ്പ്, സ്റ്റോയിനിസ്, മാക്സ്‌വെൽ, അലക്സ് കാരി, കമ്മിൻസ്, സ്റ്റാർക്ക്, ബെഹറൻഡോർഫ്, ലിയോൺ.

ഇംഗ്ലണ്ട് ടീം – റോയ്, ബെയർസ്റ്റോ, റൂട്ട്, മോർഗൻ, സ്റ്റോക്ക്സ്, ബട്ലർ, വോക്സ്, പ്ലങ്കറ്റ്, ആർച്ചർ, ആദിൽ റഷീദ്, മാർക്ക് വുഡ്.