SHARE

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ശക്തമായ നിലയില്‍ നിന്ന് വിന്‍ഡീസ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി വീണു. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ എട്ടുവിക്കറ്റിന് 264 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. 60 പന്തില്‍ 56 റണ്‍സെടുത്ത് നില്ക്കുന്ന ഷിമ്രോണ്‍ ഹെറ്റ്‌മെയറിലാണ് വിന്‍ഡീസിന്റെ പ്രതീക്ഷകളത്രയും.

ഒരുഘട്ടത്തില്‍ നാലിന് 240 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു വിന്‍ഡീസ്. എന്നാല്‍ അവസാന ആറ് ഓവറുകള്‍ ആതിഥേയരുടെ തകര്‍ച്ചയാണ് കണ്ടത്. റോസ്റ്റണ്‍ ചേസിനെ (56) വീഴ്ത്തി ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇംഗ്ലണ്ടിനെ കളിയിലേക്ക് തിരിച്ചെത്തിച്ചത്. ഷെയ്ന്‍ ഡൗറിച്ച് (പൂജ്യം), ജേസണ്‍ ഹോള്‍ഡര്‍ (5), കെമര്‍ റോച്ച് (പൂജ്യം) എന്നിവര്‍ വീണതോടെ വിന്‍ഡീസ് മറ്റൊരു തകര്‍ച്ചയിലെത്തി.

മുന്‍നിര വിന്‍ഡീസിനായി മികച്ച പ്രകടനമാണ് നടത്തിയത്. ക്രെയ്ഗ് ബ്രേത്‌വെയ്റ്റ് (40), ജോണ്‍ കാംപെല്‍ (44), ഷായ് ഹോപ്പ് (57) എന്നിവര്‍ക്ക് നല്ല തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. നാലുവിക്കറ്റ് വീഴ്ത്തിയ ആന്‍ഡേഴ്‌സനാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ബെന്‍ സ്റ്റോക്ക്‌സ് മൂന്നുവിക്കറ്റ് വീഴ്ത്തി.