SHARE

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വിന്‍ഡീസ് തോല്‍വിക്കരികെ. 485 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ വിന്‍ഡീസ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ നാലുവിക്കറ്റിന് 35 റണ്‍സെന്ന നിലയിലാണ്. ജെയിംസ് ആന്‍ഡേഴ്‌സന്റെ മാരക സ്‌പെല്ലാണ് വിന്‍ഡീസ് ടോപ്ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞത്. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ് അഞ്ചിന് 361 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. സ്‌കോര്‍ ഇംഗ്ലണ്ട് 277, 361-5, വിന്‍ഡീസ് 154, 35-4.

വലിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന വിന്‍ഡീസിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ജോണ്‍ കാംപെല്‍ സംപൂജ്യനായി മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ അഞ്ചുറണ്‍സ് മാത്രം. പിന്നീട് ക്രെയ്ഗ് ബ്രേത്‌വെയ്റ്റ് (8), ഡാരെന്‍ ബ്രാവോ (പൂജ്യം), ഷായ് ഹോപ്പ് (14) എന്നിവരും മടങ്ങി. അഞ്ചോവറില്‍ വെറും 7 റണ്‍സ് വഴങ്ങി ആദ്യ സ്‌പെല്ലില്‍ മൂന്നു വിക്കറ്റാണ് ആന്‍ഡേഴ്‌സണ്‍ വീഴ്ത്തിയത്.