SHARE

ഈ വർഷം സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിലായി നടക്കാനിരുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം മാറ്റി വെച്ചു. ബിസിസിസിയാണ് ഇന്ന് ഇക്കാര്യം വ്യക്തമാക്കിയത്. മാറ്റി വെച്ച നിശ്ചിത ഓവർ പരമ്പര അടുത്ത വർഷം നടക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനത്തിന് ഇപ്പോളും കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ്‌ ഈ പരമ്പര അടുത്ത വർഷത്തേക്ക് നീട്ടാൻ ബിസിസിഐ നിർബന്ധിതരായത്.

അടുത്ത വർഷമാദ്യം ഇന്ത്യൻ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് ടീം മുൻ ഫിക്സ്ചർ പ്രകാരം അഞ്ച് മത്സര ടെസ്റ്റ് പരമ്പര മാത്രമായിരുന്നു ഇന്ത്യയ്ക്കെതിരെ കളിക്കേണ്ടിയിരുന്നതെങ്കിലും ഇനി ഈ പര്യടനത്തിൽ ഏകദിന, ടി20 പരമ്പരകൾ കൂടിയുണ്ടാകും.‌ ജനുവരി മുതൽ മാർച്ച് വരെയായിരിക്കും ഇംഗ്ലണ്ടിന്റെ അടുത്ത വർഷത്തെ ഇന്ത്യൻ പര്യടനം. ഈ പരമ്പരകൾക്ക് ശേഷമാകും 2021 സീസൺ ഐപിഎൽ.