SHARE

നഗ്നയായി സ്റ്റ്ംപ് ചെയ്യുന്ന ചിത്രം പുറത്തു വിട്ട് ചര്‍ച്ചയായി മാറിയ താരമായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സാറാ ടെയ്‌ലര്‍ . വീണ്ടും മറ്റൊരു നഗ്ന ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. ഇത്തവണ നഗ്നയായി ബാറ്റ് ചെയ്യുന്ന ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. താരം തന്നെയാണ് ഇന്‍സ്റ്റന്റ്ഗ്രാമില്‍ ചിത്രം പങ്കുവെച്ചത്.ഒപ്പം ഒരു കുറിപ്പും നഗ്നയായി ബാറ്റു ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നാണ് കുറിപ്പ്.

ഒരു ആരോഗ്യമാസികയ്ക്കുവേണ്ടി എടുത്ത ചിത്രമാണിത്. ചിത്രം പുറത്തുവന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റന്റ്ഗ്രാമില്‍ സഹതാരം അലക്‌സ ഹാട്ടലെയുടെ കമന്റാണ് ഏറ്റവും വൈറലായിരിക്കുന്നത്. എത്ര തവണ നഗ്നയായി ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നാണ് ഹാട്ട്‌ലെ ചോദിച്ചിരിക്കുന്നത്.

ആരോഗ്യപരമായ കാരണങ്ങളാല്‍ ഇപ്പോള്‍ താത്ക്കാലികമായി ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന സാറ ഇംഗ്ലണ്ടിനായി 10 ടെസ്റ്റുകളും 126 ഏകദിനങ്ങളും 90 ട്വന്റി -ട്വന്റികളും കളിച്ചിട്ടുണ്ട്.