SHARE

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിലും ഇന്ത്യൻ വനിതകൾക്ക് തോൽവി. ഗുവാഹത്തയിൽ നടന്ന പോരാട്ടത്തിൽ 5 വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇതോടെ ഒരു മത്സരം ബാക്കി നിൽക്കേ മൂന്ന് മത്സര ടി20 പരമ്പരയും ഇംഗ്ലണ്ടിന് സ്വന്തമായി. സ്കോർ : ഇന്ത്യ – 111/8 (20 ഓവർ), ഇംഗ്ലണ്ട് – 114/5 (19.1 ഓവർ).

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം തന്നെ രണ്ട് സിക്സറുകൾ നേടി ക്യാപ്റ്റൻ സ്മൃതി മന്ദാന ആരാധകർക്ക് ആവേശം നൽകിയെങ്കിലും 5 പന്തിൽ 12 റൺസെടുത്ത് താരം പുറത്താവുകയായിരുന്നു. ഇന്ത്യൻ ബാറ്റ്സ് വിമന്മാർക്കാർക്കും തിളങ്ങാൻ കഴിയാതിരുന്ന മത്സരത്തിൽ 20 റൺസെടുത്ത മിഥാലി രാജാണ് ടീമിന്റെ ടോപ്‌സ്കോറർ.

വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ഡാനിയേല വ്യാറ്റിന്റെ അർധ സെഞ്ചുറി മികവിലാണ് വിജയത്തിലേക്കെത്തിയത്. ഒരു ഘട്ടത്തിൽ 10.4 ഓവറിൽ 56/4 എന്ന സ്കോറിലേക്ക് ഇംഗ്ലണ്ട് വീണെങ്കിലും 29 റൺസെടുത്ത ലോറൻ വിൻഫീൽഡും, ഡാനിയേല വ്യാറ്റും ചേർന്ന് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റി. 55 പന്തിൽ 6 ബൗണ്ടറികളടക്കം നേടിയ 64 റൺസോടെ വ്യാറ്റ് പുറത്താകാതെ നിന്നു. വ്യാറ്റ് തന്നെ തന്നെയാണ് വിമൺ ഓഫ് ദി മാച്ചും.