SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഈസ്റ്റ് ബം​ഗാൾ കുറച്ചുനാളുകളായി പ്രതസിന്ധികളുടെ നടുവിലാണ്. നിക്ഷേപകരും ക്ലബ് ഭാരവാദികളും തമ്മിലുള്ള തർക്കം തുടരുകയാണ്. ഇതിനിടെ ചില വിദേശതാരങ്ങൾ ക്ലബ് വിടുകയും ചെയ്തു. ഇതിനുപുറമെ ക്ലബ് പരിശീലകൻ റോബി ഫൗളറിന്റെ കാര്യത്തിലും ഈസ്റ്റ് ബം​ഗാളിന് ആശങ്കയുയരുന്നു.

ഫൗളറിനെ ഒപ്പം കൂട്ടാൻ ഒരു ഇം​ഗ്ലീഷ് ക്ലബ് രം​ഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഇം​ഗ്ലണ്ടിലെ മൂന്നാം ഡിവിഷനിൽ കളിച്ച സ്വിൻഡൻ ടൗൺ ഫൗളറുമായി ചർച്ചയിലാണെന്ന് ബി.ബി.സി റേഡിയോ അടക്കമുള്ള ഇം​ഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നാം ഡിവിഷനിൽ നിന്ന് തരംതാഴ്ത്തപ്പെട്ട ക്ലബ് അടുത്ത സീസണിൽ നാലാം ഡിവിഷനിലാകും കളിക്കുക.

അതേസമയം റോബി ഫൗളർ സ്വിൻഡൻ ടൗണിലേക്ക് പോകില്ലന്നാണ് സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്യുന്നത്. ലിവർപൂളിന്റെ ഇതിഹാസതാരങ്ങളിലൊരാളായ ഫൗളർ കഴിഞ്ഞ സീസണിലാണ് ഈസ്റ്റ് ബം​ഗാളിന്റെ ചുമതലയേറ്റത്. ക്ലബിന്റെ ഐ.എസ്.എല്ലിലെ ആദ്യ സീസണായിരുന്നു ഇത്. ഫൗളറിന്റെ കീഴിൽ ടീം ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.