SHARE

പ്രീമിയര്‍ ലീഗിലെ എവര്‍ട്ടനെതിരെ നേടിയ വിജയം ആസ്റ്റന്‍ വില്ലയ്ക്ക് ഏറെ വിലപ്പെട്ടതാണ്. കാരണം പ്രീമിയര്‍ ലീഗില്‍ ഒരു വിജയത്തിനായുള്ള വില്ലയുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് മൂന്നു വര്‍ഷമായി. വെസ്‌ലി മൊറാസ് ആണ് 21-ാം മിനിറ്റില്‍ ആദ്യ ഗോളടിച്ച് ആസ്റ്റന്‍ വില്ലയ്ക്ക് മുന്‍ തൂക്കം നല്‍കിയത്. അധിക സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ അന്‍വര്‍ എല്‍ ഘാസിയാണ് രണ്ടാം ഗോള്‍ നേടിയത്. മത്സരത്തില്‍ എവര്‍ട്ടണ്‍ ആധിപത്യം പുലര്‍ത്തിയിരുന്നെങ്കിലും ഫിനിഷിംഗിലെ പരാജയമാണ് എവര്‍ട്ടനു വിനയായത്.

2016 ഫെബ്രുവരിയിലാണ് ആസ്റ്റന്‍ വില്ല അവസാനമായി പ്രീമിയര്‍ ലീഗില്‍ വിജയിച്ചത് . നോര്‍വിച്ച് സിറ്റിയ്‌ക്കെതിരെയായിരുന്നു വിജയം. തുടര്‍ന്നിങ്ങോട്ടുള്ള സീസണുകളില്‍ വില്ലയ്ക്ക് വിജയം അന്യമായിരുന്നു. 15 മത്സരങ്ങളിലാണ് പരാജയം നേരിടേണ്ടി വന്നത്.

27 മില്യണ്‍ യൂറോയ്ക്ക് ആസ്‌ററണ്‍ വില്ലയുമായി കരാറൊപ്പിട്ട വെസ്‌ലി, തന്റെ വരവ് ഗംഭീരമാക്കുകകൂടി ചെയ്തു ഈ വിജയത്തിലൂടെ. 22 കാരനായ ബ്രസീല്‍ താരം വില്ലയ്ക്കു വേണ്ടി നേടുന്ന ആദ്യ ഗോളുകൂടിയാണിത്.