SHARE

യൂറോപ്പിലെ പ്രധാന ലീ​ഗുകളിൽ ഇതുവരെയുള്ള പ്രകടനത്തിൽ സാക്ഷാൽ ലയണൽ മെസിയേയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും പിന്നിലാക്കിയിരിക്കുകയാണ് ജേഡൻ സാഞ്ചോ എന്ന പതിനെട്ടുകാരൻ. യൂറോപ്യൻ ലീ​ഗുകളിൽ ഈ സീസണിൽ ഏറ്റവുമധികം അസിസ്റ്റ് നൽകിയ കളിക്കാരനായാണ് ഇപ്പോൾ സാഞ്ചോ മാറിയിരിക്കുന്നത്. ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ താരമാണ് ഈ ഇം​ഗ്ലീഷുകാരൻ

ഇതുവരെ അഞ്ച് അസിസ്റ്റുകളാണ് ബുന്ദസ്ലി​ഗയിൽ സാഞ്ചോ നൽകിയത്. അതു അഞ്ച് മത്സരങ്ങളിൽ പകരക്കാരനായി മാത്രം ഇറങ്ങിയാണ് സാഞ്ചോ ഈ നേട്ടം കൈവരിച്ചാൽ. പകരക്കാരനായി ഇറങ്ങിയ സമയം നോക്കിയാൽ വെറും 125 മിനിറ്റ് മാത്രം കളിത്തിൽ ചിലവഴിച്ചാണ് സാഞ്ചോ ഈ കിടിലൻ പ്രകടനം നടത്തിയത്. ഇന്നലെ ബയേർ‍ ലവർക്യൂസനിതെരെ ഡോർട്ടമുണ്ട് പിന്നിൽ നിന്ന്തിരച്ചടിച്ച് ജയിച്ചതിൽ നിർണായകമായത് സാഞ്ചോ നൽകയ രണ്ട് അസിസ്റ്റുകളാണ്.

സൂപ്പർ താരങ്ങളായ ലയണൽ മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ നാല് ​ഗോളുകൾക്ക് അസിസ്റ്റ് നൽകി. എന്നാൽ ഇവർ കളിച്ചതിന്റെ പകുതി സമയം പോലും സാഞ്ചോ കളിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ഇം​ഗ്ലണ്ടിനായി മിന്നുന്ന പ്രകടനം സാഞ്ചോ നടത്തയിരുന്നു. എന്നാൽ പ്രീക്വാർട്ടറിന് മുന്നായി സാഞ്ചോയെ ഡോർട്ട്മുണ്ട് തിരിച്ചുവിളിച്ചത് വിവാദമായിരുന്നു