മുന്‍ സിംബാബ്വെ ക്രിക്കറ്റ് ഡയറക്ടര്‍ എനോക്ക് ഇകോപ്പിന് 10 വര്‍ഷം വിലക്ക്. ഐ സി സി ആന്റി കറപ്ഷന്‍ കോഡ് ലംഘിച്ചതിനാണ് ഇകോപ്പിനെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഐ സി സി 10 വര്‍ഷത്തേക്ക് വിലക്കിയത്.
ഐ സി സി ആന്റി കറപ്ഷന്‍ കോഡിലെ ആര്‍ട്ടിക്കില്‍ 2.4.6, 2.4.7 എന്നിവയാണ് ഇകോപ്പ് ലംഘിച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട ഐ സി സി അന്വേഷണത്തോട് ഇകോപ്പ് സഹകരിച്ചിരുന്നില്ല. ഒപ്പം മനപ്പൂര്‍വ്വം അന്വേഷണം വൈകിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഇതോടെ വിലക്ക് നേരിടേണ്ടി വരികയായിരുന്നു.