SHARE

കഴിഞ്ഞ ദിവസമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ദിനേശ് കാർത്തിക്കിൽ നിന്ന് ഒയിൻ മോർ​ഗൻ ഏറ്റെടുത്തത്. തുടർന്ന് നടന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത തോറ്റിരുന്നു. എങ്കിലും ക്യാപ്റ്റൻസി മാറ്റം നല്ല തീരുമാനമാണെന്നാണ് ആരാധകരുടേയും പല കളിനിരീക്ഷകരുടേയും അഭിപ്രായം.

അതേസമയം ഈ ക്യാപ്റ്റൻസി മാറ്റത്തോട് യോജിപ്പില്ലാത്ത ചില മുൻതാരങ്ങളുമുണ്ട്. ഇർഫാൻ പത്താൻ ഇത്തരത്തിലുള്ള തന്റെ വിജോയിപ്പ് ഇന്നലെ തന്ന പ്രകടിപ്പിടിപ്പിച്ചിരുന്നു. പിന്നാലെ മുംബൈയ്ക്കെതിരായ മത്സരംശേഷം മുൻ കൊൽക്കത്ത ക്യാപ്റ്റൻ കൂടിയായ ​ഗൗതം ​ഗംഭീറും തന്റെ വിയോജിപ്പ് അറിയിച്ചു.

മോർ​ഗൻ ക്യാപ്റ്റനായതുകൊണ്ട് ഇനി കാര്യമായ മാറ്റമൊന്നും ടീമലുണ്ടാകില്ലെന്നാണ് ​ഗംഭീർ പറയുന്നത്. ക്രിക്കറ്റെന്നത് ബന്ധങ്ങളുടെ പുറത്തുള്ളതല്ല, അത് ടീമിന്റെ പ്രകടനം അടിസ്ഥാനമാക്കി മാത്രമാണ്, സത്യസന്ധമായി പറഞ്ഞാൽ മോർ​ഗന്, ടീമിൽ കാര്യമായി മാറ്റങ്ങളൊന്നുമുണ്ടാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല, കാരണം ടൂർണമെന്റിന് ഇടയ്ക്ക് വച്ച് ഒന്നിലും മാറ്റമുണ്ടാകാൻ പോകുന്നില്ല, ഒരു പക്ഷെ ആദ്യ മുതൽ മോർ​ഗനായിരുന്ന ക്യാപ്റ്റനെങ്കിൽ, ടീമിൽ ഏറെ വ്യത്യാസം വരുത്താനാകുമായിരുന്നു, ​ഗംഭീർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു