SHARE

പ്രീമിയര്‍ ലീഗ് ക്ലബ്ബായ എവര്‍ട്ടണ്‍ പരിശീലകനെ പുറത്താക്കി. മാര്‍ക്കോ സില്‍വയാണ് പുറത്താക്കപ്പെട്ടത്. മോശം പ്രകടനമാണ് ഇവിടെയും പരിശീലകനു വിനയായത്. നിലവില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ക്ലബ്ബാണ് എവര്‍ട്ടണ്‍. കഴിഞ്ഞ ദിവസം മെഴ്‌സിഡസ് ഡെര്‍ബിയില്‍ എവര്‍ട്ടണു കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

ലിവര്‍പൂളിനോട് 5-2 നായിരുന്നു എവര്‍ട്ടന്റെ പരാജയം. മാത്രമല്ല പ്രീമിയര്‍ ലീഗിലും എവര്‍ട്ടണ്‍ പിന്നിലാണ്. നിലവില്‍ 18-ാമതാണ് പ്രീമിയര്‍ ലീഗില്‍ ഏവര്‍ട്ടന്റെ സ്ഥാനം. മുന്‍ വാട്ട്‌ഫോര്‍ഡ് പരിശീലകനാണ് മാര്‍ക്ക് സില്‍വ. 2018-2019 സീസന്റെ തുടക്കത്തിലായിരുന്നു പരിശീലകനായി സില്‍വ എവര്‍ട്ടണില്‍ എത്തിയത്.

സില്‍വ പുറത്തായതിനെ തുടര്‍ന്ന് പുതിയ പരിശീലകനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചു. എവര്‍ട്ടന്റെ പഴയ പരിശീലകനായ ഡേവിഡ് മോയെസ് വീണ്ടും തിരികെയെത്താനുള്ള സാധ്യത ഉണ്ടെന്ന് ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെല്‍സിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ ഡെങ്കന്‍ ഫെര്‍ഗൂസണായിരിക്കും എവര്‍ട്ടന്റെ ചുമതല വഹിക്കുക.