SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും. മാഞ്ചസ്റ്റര്‍ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ വെച്ച് നടന്ന മത്സരത്തില്‍ പന്തടക്കത്തിലും പാസിംഗിലും മികച്ച് നിന്നെങ്കിലും നിര്‍ണ്ണായകമായ ഗോള്‍ നേടാന്‍ മാത്രം ലിവര്‍പൂളിന് കഴിഞ്ഞില്ല.

എന്നാലും സമനിലയുടെ കരുത്തിൽ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി ലിവര്‍പൂള്‍. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഒരു പോയിന്‍റ് കൂടുതലാണ് ലിവര്‍പൂളിനുള്ളത്. ഞായറാഴ്ച്ച നടന്ന മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ സതാംപ്ടണെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. 6ാം മിനുട്ടില്‍ അലക്‌സാണ്ടര്‍ ലകസെറ്റെയും 17ാം മിനുട്ടില്‍ ഹെന്റിക് മിഖ്തരിയനുമാണ് ആഴ്‌സണലിന് വേണ്ടി സതാംപ്ടണ്‍ ഗോള്‍ വല കുലുക്കിയത്. ലീഗില്‍ നാലാം സ്ഥാനത്താണ് ആഴ്‌സണല്‍.