SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വലിയ അട്ടിമറി. കിരീടപ്പോരാട്ടത്തില്‍ മുന്നിലുണ്ടായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയത് ന്യൂകാസില്‍ യുണൈറ്റഡാണ്. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് സിറ്റിയുടെ തോല്‍വി. ഒന്നാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേറോ നേടിയ ഗോള്‍ ആണ് സിറ്റിയെ മുന്നില്‍ എത്തിച്ചത്.

അറുപത്തിയാറാം മിനിറ്റില്‍ സലോമോന്‍ റോന്‍ഡോനിലൂടെ ന്യൂകാസില്‍ ഒപ്പം എത്തി. എണ്‍പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ന്യൂകാസിലിന് ലീഡും നല്‍കി. മാറ്റ് റിചിയായിരുന്നു പന്ത് വലയിലാക്കിയത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് ഈ തോല്‍വി വലിയ തിരിച്ചടിയായി. ഒന്നാമതുള്ള ലിവര്‍പൂള്‍ അടുത്തദിവസം ജയിക്കുകയാണെങ്കില്‍ ലീഡ് വ്യത്യാസം കൂടും.

-Advertisement-

മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-2ന് ബ്രൗണ്‍ലി എഫ്‌സിയോട് സമനിലയില്‍ പിരിഞ്ഞു. എവര്‍ട്ടണ്‍ 1-0ത്തിന് ഹഡേഴ്‌സ്ഫീല്‍ഡിനെ വീഴ്ത്തി. ആഴ്‌സണലിന്റെ ജയം 2-1ന് കാര്‍ഡിഫ് സിറ്റിയോടാണ്.