SHARE

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ യുണൈറ്റഡ് മറികടന്നത് ഒന്നിനെതിരെ മൂന്ന്‌ ഗോളുകൾക്ക്. വിജയത്തോടെ 28 മത്സരങ്ങളിൽ 55 പോയിന്റായ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.

ക്രിസ്റ്റൽ പാലസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിലായിരുന്നു യുണൈറ്റഡിന്റെ ഗംഭീര വിജയം. 33, 52 മിനുറ്റുകളിൽ റൊമേലു ലുക്കാക്കുവും, 83-ം മിനുറ്റിൽ യംഗും യുണൈറ്റഡിന്റെ ഗോളുകൾ നേടിയപ്പോൾ, വാർഡാണ് ക്രിസ്റ്റലിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മറ്റ് പ്രധാന പോരാട്ടങ്ങളിൽ ആഴ്സനൽ, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകൾ ജയം കണ്ടെത്തി. ലിവർപൂൾ, ആഴ്സനൽ ടീമുകളാണ് ഇന്നലെ ലീഗിൽ വമ്പൻ ജയം നേടിയത്. ലിവർപൂൾ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് വാറ്റ്ഫഡിനെ കീഴടക്കിയപ്പോൾ‌, ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു എ എഫ് സി ബേണ്മൗത്തിനെതിരെ ആഴ്സനലിന്റെ ജയം. ചെൽസി കരുത്തരായ ടോട്ടൻഹാം ഹോട്സ്പറിനേയും (2-0), മാഞ്ചസ്റ്റർ സിറ്റി ഏപകക്ഷീയമായ ഒരു ഗോളിന് വെസ്റ്റ് ഹാം യുണൈറ്റഡിനേയും കീഴടക്കി.