SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്ത്തിയത് 3-1ന്. കളിയുടെ സമസ്ത മേഖകളിലും യുണൈറ്റഡിന് ഒരവസരം പോലും നല്കാതെയാണ് സിറ്റിയുടെ കുട്ടികള്‍ ജയിച്ചു കയറിയത്. ഡേവിഡ് സില്‍വ (12), സെര്‍ജിയോ അഗ്യൂറോ (48), ഇക്കേ ഗുന്‍ഡോഗന്‍ (86) എന്നിവര്‍ സിറ്റിക്കായി ഗോള്‍വല കുലുക്കി. ആന്റണി മാര്‍ഷ്യല്‍ പെനാല്‍റ്റിയില്‍ നിന്നാണ് യുണൈറ്റഡിന്റെ ആശ്വാസഗോള്‍ നേടിയത്.

ലീഗില്‍ 12 കളികള്‍ പൂര്‍ത്തിയാക്കിയ സിറ്റി 32 പോയിന്റുമായി ഒന്നാമതാണ്. ലിവര്‍പൂള്‍ 30 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. യുണൈറ്റഡ് 20 പോയിന്റു മാത്രം സ്വന്തമാക്കി എട്ടാം സ്ഥാനത്താണ്. ലിവര്‍പൂള്‍ ഇന്നലെ ഫുള്‍ഹാമിനെ 2-0ത്തിനും ചെല്‍സി-എവര്‍ട്ടണ്‍ മത്സരം ഗോള്‍രഹിത സമനിലയിലും അവസാനിച്ചു.ആഴ്‌സണലിനും വോള്‍വ്‌സിനോട് 1-1 സമനിലയില്‍ കുരുങ്ങേണ്ടിവന്നു.