SHARE

ബാലൺ ദി ഓർ, ഫിഫ പ്ലെയർ ഓഫ് ദ ഇയർ, യുവേഫ പ്ലെയർ ഓഫ് ദ ഇയർ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളാണ് മികച്ച കളിക്കാരെ അം​ഗീകരിക്കാനുള്ള മാനദണ്ഡം. പുരസ്കാരം ലഭിക്കുന്ന ഒരാൾക്ക് പുറമേ, അവസാന പട്ടികയിലെത്തുന്ന പലരും അം​ഗീകരിക്കപ്പെടും. അത്ര നല്ല കളക്കാരനല്ലെങ്കിലും കളക്കളത്തിന് പുറത്തെ പ്രകടനങ്ങളാണ് വേറെ ഒരു വിഭാ​ഗം അം​ഗീകരിക്കപ്പെടാൻ കാരണം.

എന്നാൽ ഇതിനെല്ലാം പുറമേ കഠിനാധ്വാനം ചെയ്ത് കളിക്കുമെങ്കിലും അർഹിച്ച അം​ഗീകാരം കിട്ടാതെ പോകുന്ന ഒരു പാട് കളിക്കാരുണ്ട്. നിലവിൽ ലോകഫുട്ബോളിൽ അത്തരം അം​ഗീകരിക്കപ്പെടാത്ത കളിക്കാരുടെ പട്ടികയെടുത്താൽ ഒന്നാം സ്ഥാനത്തായിരിക്കും ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സന്റ പേര്. ഡെന്മാർക്ക് ദേശീയ ടീമിനും ഇം​ഗ്ലീഷ് ക്ലബ് ടോട്ടനത്തിനുമായി ​ഗംഭീരപ്രകടനമാണ് ഈ മധ്യനിരതാരം നടത്തുന്നത്.

ഇന്നലെ വെയിൽസിനെതിരായ യുവേഫ നേഷൻസ് ലീ​ഗിൽ രണ്ട് ​ഗോൾ നേടിയാണ് എറിക്സൻ ഡെന്മാർക്കിനെ വിജയിപ്പിച്ചത്. വെയിൽസിനെതിരായ പ്രകടനത്തോടെ ഡെന്മാർക്കിനായി അവസാനം നടന്ന പതിനെട്ട് മത്സരങ്ങളിൽ നിന്ന് എറിക്സൻ നേരിട്ട് പങ്കാളിയായത് 20 ​ഗോളുകളിലാണ്. പതിനഞ്ച് ​ഗോളുകൾ എറികസൻ നേടിയപ്പോൾ അഞ്ചെണ്ണത്തിന് എറിക്സൻ തന്നെ വഴിയുമൊരുക്കി.

സമീപകാലത്ത് ഇത്രയും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന കളിക്കാർ തന്നെ അപൂർവമാണ്. അന്താരാഷ്ട്ര തലത്തിൽ ഡന്മാർക്കിന് കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കാനാകാത്തും, ടോട്ടനത്തിൽ നേട്ടങ്ങളുടെ ക്രെഡിറ്റ് ഹാരി കെയിന് പോകുന്നതിലുമാണ് എറിക്സൻ പലപ്പോഴും തഴയപ്പെടുന്നത്.

മികച്ച പ്രകടനം നടത്തുന്നിനൊപ്പം ടീമിനോട് കൂറ് പുലർത്തുന്ന കാര്യത്തിലും എറിക്സന്റെ തട്ട് താണ് തന്നെയിരിക്കും. പലപ്പോഴും വമ്പൻ അവസരങ്ങൾ ലഭച്ചിട്ടും ടോട്ടനം വിടാൻ എറിക്സൻ തയ്യാറായിട്ടില്ല. അതുപോലെ തന്നെ ദേശീയ ടീം അധികൃതരുമായി തെറ്റി താരങ്ങൾ കളിക്കാതെ മാറിനിന്ന അവസരമുണ്ടായി. അപ്പോൾ സഹകളിക്കാർക്കൊപ്പം നിന്ന എറിക്സൻ തന്നെയാണ് എന്നാൽ താഴ്ന്ന ഡിവിഷനിലെ കളക്കാരോട് ദേശീയടീമിനായി കളിക്കാൻ ആവശ്യപ്പെട്ടതും, പിന്നട് പ്രശ്നം പരിഹരിക്കാൻ ഇടപട്ടതും.