SHARE

യൂറോകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ നെതർലൻഡിന് തകർപ്പൻ ജയം. മറുപടിയില്ലാത്ത 4 ഗോളുകൾക്ക് ബെലാറസിനെയാണ് അവർ തകർത്തത്. ഡിപേയുടെ ഇരട്ട ഗോളുകളും, വിനാൽഡം, വാൻ ഡൈക്ക് എന്നിവർ നേടിയ ഗോളുകളുമാണ് ഓറഞ്ച് പടയ്ക്ക് വിജയം സമ്മാനിച്ചത്. ഇരട്ട ഗോളുകൾ നേടിയതിനൊപ്പം രണ്ട് ഗോളുകൾക്ക് വഴിയുമൊരുക്കിയ ഡീപേയാണ് നെതർലൻഡിന്റെ വിജയ ശില്പി.

മറ്റൊരു പ്രധാന യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ബെൽജിയം, ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റഷ്യയെ തകർത്തു. ഈഡൻ ഹസാർഡ് ബെൽജിയത്തിനായി ഇരട്ട ഗോളുകൾ നേടിയപ്പോൾ, ശേഷിക്കുന്ന ഗോൾ നേടിയത് ടീൽമാൻസാണ്. ചെറിഷേവ് റഷ്യയുടെ ആശ്വാസ ഗോൾ കണ്ടെത്തി‌.

ഇന്നലെ നടന്ന മറ്റ് യൂറോകപ്പ് യോഗ്യതാ മത്സരങ്ങളിൽ പോളണ്ട് 1-0 ന് ഓസ്ട്രിയയേയും, സ്ലൊവാക്യ 2-0 ന് ഹംഗറിയേയും, സൈപ്രസ് 5-0 ന് സാൻ മരിനോയേയും പരാജയപ്പെടുത്തി.