SHARE

കോവിഡിനെത്തുടർന്ന് ഒരു വർഷം വൈകിയെത്തുന്ന യൂറോ കപ്പിന് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം രാത്രി 12.30-ന് നടക്കുന്ന ഉ​ദ്ഘാടനപ്പോരാട്ടത്തിൽ കരുത്തരായ ഇറ്റലി തുർക്കിയെ നേരിടും. ഇറ്റലിയിലെ റോമിലുള്ള ഒളിംപിക് സ്റ്റേഡിയത്തിലാണ് മത്സരം.

പതിവിൽ നിന്ന് വ്യത്യസ്തമായി യൂറോപ്പിലെ പതിനൊന്ന് ന​ഗരങ്ങളിലായാണ് ഇക്കുറി യൂറോ നടക്കുന്നത്. കോവിഡിന്റെ സാഹചര്യത്തിൽ കാണികളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ട്. വിവിധ വേദികൾക്ക് അനുസരിച്ചാണ് എത്ര കാണികളെ പ്രവേശിപ്പിക്കണമെന്ന് തീരുമാനിക്കുന്നത്. ആറ് ​ഗ്രൂപ്പുകളിലായി 24 ടീമുകളാണ് യൂറോ കിരീടത്തിനായി പോരാടുന്നത്. ഓരോ ​ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് പ്രീക്വാർട്ടറിലെത്തും. ശേഷിക്കുന്ന സ്ഥാനങ്ങളിലേക്ക് ​ഗ്രൂപ്പുകളിൽ മൂന്നാം സ്ഥാനത്തെത്തുന്നവരിൽ മികച്ച നാല് ടീമുകളും മുന്നേറും. 27-ാം തിയതി മുതലാണ് നോക്കൗട്ട് പോരാട്ടങ്ങൾ തുടങ്ങുക. സെമി, ഫൈനൽ പോരാട്ടങ്ങൾ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ്.

​ഗ്രൂപ്പ് ഏയിലാണ് ഇറ്റലിയും തുർക്കിയുമുള്ളത്. ഇവർക്ക് പുറമെ വെയിൽസ്, സ്വിറ്റ്സർലൻഡ് എന്നിവരും ഈ ​ഗ്രൂപ്പിലുണ്ട്. നിലവിലെ ജേതാക്കളായ പോർച്ചു​ഗലും ലോകചാമ്പ്യന്മാരായ ഫ്രാൻസും മുൻ ലോകചാമ്പ്യന്മാരായ ജർമനിയും ഹെം​ഗറിയുമടങ്ങുന്ന ​ഗ്രൂപ്പ് എഫാണ് യൂറോയിലെ മരണ​ഗ്രൂപ്പ്.