SHARE

യൂറോ 2020 പോരാട്ടത്തിനായുള്ള ഗ്രൂപ്പുകളെ തിരഞ്ഞെടുക്കുവാനുള്ള നറുക്കെടുപ്പ് നടന്നു. ഗ്രൂപ്പുകളെക്കുറിച്ചുള്ള ചിത്രങ്ങള്‍ തെളിഞ്ഞപ്പോള്‍ ഗ്രൂപ്പ് എഫാണ് മരണ ഗ്രൂപ്പായി മാറിയത്. നിലവിലെ ജേതാക്കളായ പോര്‍ച്ചുഗലും ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സും ഒപ്പം മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനിയുമാണ് ഈ ഗ്രൂപ്പിലുള്ളത്. ഇനി പ്ലേ ഓഫില്‍ നിന്നെത്തുന്ന ഒരു ടീമുകൂടി ഈ ഗ്രൂപ്പില്‍ ഇടം പിടിക്കും.

മറ്റ് ഗ്രൂപ്പുകള്‍ ഇങ്ങനെയാണ്

ഗ്രൂപ്പ്എ: തുര്‍ക്കി, ഇറ്റലി, വെയ്ല്‍സ്, സ്വിസ്വര്‍ലണ്ട്.

ഗ്രൂപ്പ് ബി: ഡെ്ന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ബെല്‍ജിയം, റഷ്യ.

ഗ്രൂപ്പ് സി: നെതര്‍ലന്‍ഡ്‌സ്, ഉക്രെയ്ന്‍, ഓസ്ട്രിയ, (പ്ലേ ഓഫ് വിന്നര്‍ ഡി)

ഗ്രൂപ്പ് ഡി: ഇംഗ്ലണ്ട്, ക്രൊയേഷ്യ, (പ്ലേ ഓഫ് വിന്നര്‍ സി), ചെക്ക് റിപ്പബ്ലിക്ക്.

ഗ്രൂപ്പ് ഇ: സ്‌പെയിന്‍, സ്വീഡന്‍, പോളണ്ട്, (പ്ലേ ഓഫ് വിന്നര്‍ ബി)