SHARE

യുവേഫാ യൂറോപ്പാ ലീഗ് സെമിഫൈനല്‍ മത്സരങ്ങളില്‍ എതിരാളികളെ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നു. സെമിഫൈനലില്‍ ആഴ്‌സണല്‍ അത്‌ലറ്റികോ മഡ്രിഡിനെ  നേരിടും. ഏപ്രില്‍ 26ന് ആദ്യപാദവും മെയ് 3ന് രണ്ടാം പാദ സെമിഫൈനലും നടക്കും. രണ്ടാമത്തെ സെമിഫൈനലില്‍ മാഴ്‌സെ റെഡ്ബുള്‍ സാല്‍സ്ബര്‍ഗിനെ നേരിടും.

ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യന്‍ ക്ലബ് സി എസ് കെ എ മോസ്‌കോയെ തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ സെമിഫൈനലില്‍ കടന്നത്. ഇരുപാദങ്ങളിലുമായി 6-3നായിരുന്നു ആഴ്‌സണലിന്റെ വിജയം. സ്‌പോര്‍ടിംഗ് ലിസ്ബനെ പരാജയപ്പെടുത്തിയാണ് അത്‌ലറ്റികോ സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

ഇറ്റാലിയന്‍ ടീം ലാസിയോയെ തോല്‍പ്പിച്ച് റെഡ്ബുളും ജര്‍മ്മനിയില്‍ നിന്നുള്ള ലീപ്‌സിഗിനെ പരാജയപ്പെടുത്തി മാഴ്‌സെയും സെമിഫൈനലില്‍ കടന്നിരുന്നു. യുവേഫാ ചാമ്പ്യൻസ് ലീഗിനുള്ള സെമിഫൈനൽ പോരാട്ടങ്ങളെ തീരുമാനിക്കുന്ന നറുക്കെടുപ്പ് ഒരു മണിക്കൂറിനകം നടക്കും.