SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ചെന്നൈയിൻ എഫ്സിയുടെ പരിശീലകൻ തോമസ് ബർദാറിച്ചിനെ യൂറോപ്യൻ ക്ലബ് നോട്ടമിട്ടതായി റിപ്പോർട്ടുകൾ. ഒരു ജർമൻ മാധ്യമം ഫോർഫോർടു ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം സ്വിറ്റ്സർലൻഡ് ക്ലബ് സൂറിച്ച് എഫ്സിയാണ് ബർദാറിച്ചിനെ നോട്ടമിട്ടിരിക്കുന്നത്.

സ്വിസ് സൂപ്പർ ലീ​ഗിൽ നിലവിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന സൂറിച്ച് കഴിഞ്ഞയാഴ്ചയാണ് പരിശീലകൻ ഫ്രങ്കോ ഫോഡയുമായി വഴിപിരിഞ്ഞത്. ഈ ഒഴിവിലേക്കാണ് ചെന്നൈയിനൊപ്പമുള്ള ബർദാറിച്ചിനെ സൂറിച്ച് പരി​ഗണിക്കുന്നത്. എന്നാൽ സൂറിച്ച് തിടുക്കപ്പെട്ട് ഒരു തീരുമാനം എടുക്കില്ലെന്നും ക്ലബിന്റെ പരി​ഗണനയിലുള്ള ഒരാൾ മാത്രമാണ് ബർ​ദാറിച്ചെന്നുമാണ് സൂചന. അതേസമയം മികച്ച ഓഫർ ലഭിച്ചാൽ ബർദാറിച്ച് യൂറോപ്പിലേക്ക് മടങ്ങാൻ താൽപര്യപ്പെടുന്നുണ്ടെന്നും സൂചനകളുണ്ട്.

ഇതിനിടെ തന്നെ നലിവിൽ ബർദാറിച്ച് ചെന്നൈയിനിൽ സന്തുഷ്ടനാണെന്നും റിപ്പോർട്ടിലുണ്ട്. അതുകൊണ്ട് തന്നെ ചെന്നൈയിൻ അരാധകർ അധികം ആശങ്കപ്പെടേണ്ട കാര്യമില്ല. ബർദാറിച്ച് ചെന്നൈയിൻ വിടുമെന്ന് കരുതുന്നില്ല എന്നാണ് പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയും ട്വീറ്റ് ചെയ്തത്.