SHARE

സ്പെയിനിലെ ലാ ലി​ഗയിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിന് വിജയത്തുടക്കം. ലീ​ഗ് സീസണിലെ ആദ്യ മത്സരത്തിൽ അൽമെറിയയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്. അൽമെറിയയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആറാം മിനിറ്റിൽ ലാർജി റമസാനിയിലൂടെ ആതിഥേയരാണ് ആദ്യം ലീഡെടുത്തത്. എന്നാൽ പിന്നീട് 61-ാം മിനിറ്റിൽ ലൂക്കാസ് വാസ്ക്വസും 75-ാം മിനിറ്റിൽ ഡേവിഡ് അലബയും നേടിയ ​ഗോളുകളിലാണ് റയൽ വിജയം പിടിച്ചെടുത്തത്.

ഇറ്റലിയിലെ സെരി എയിൽ നടന്ന പ്രധാന മത്സരത്തിൽ എ എസ് റോമ, സാലർനിറ്റാനയെ എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ചു.33-ാം മിനിറ്റിൽ ബ്രയാൻ ക്രിസ്റ്റെന്റെയാണ് അവരുടെ വിജയ​ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ സ്പെസിയ എതിരില്ലാത്ത ഒരു ​ഗോളിന് എംപോളിയേയും തോൽപ്പിച്ചു.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഇന്നലെ നടന്ന ലണ്ടൻ ഡെർബി ആവേശകരമായ സമനിലയിൽ കലാശിച്ചു. ചെൽസിയും ടോട്ടനവും തമ്മിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ​ഗോൾ വീതം നേടി. ചെൽസിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ കാലിദോ കൗലിബാലി, റീസ് ജെയിംസ് എന്നിവർ ചെൽസിക്കായും പിയറി എമിലി ഹോബ്യെർ​ഗി, ഹാരി കെയിൻ എന്നിവർ ടോട്ടനത്തിനായും ​ഗോളുകൾ നേടി.