ജർമനിയിലെ ബുന്ദസ്ലിഗയിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ റെഡ്ബുൾ ലെയ്പ്സിഗിന് വൻ ജയം. ഷാൽക്കെയെ ഒന്നിനെതിരെ ആറ് ഗോളിനാണ് ലെയ്പ്സിഗ് തകർത്തത്. അതേസമയം കരുത്തരായ ബയേൺ മ്യൂണിച്ചിനെ എഫ്സി കൊളോൺ സമനിലയിൽ തളച്ചു.
ഷാൽക്കെയുടെ മൈതാനത്ത് നടന്ന പോരിൽ ലെയ്പ്സിഗിനായി ആന്ദ്രേ സിൽവ ഇരട്ടഗോൾ നേടി. ബെഞ്ചമിൻ ഹെന്റിക്സ്, ടിമോ വെർണർ, ഡാനി ഓൾമോ, യൂസഫ് പോൾസൻ എന്നിവരാണ് ലെയ്പ്സിഗിനായി മറ്റ് ഗോളുകൾ നേടിയത്. സിയോഷിറോ കൊസുക്കി ഷാൽക്കെയുടെ ആശ്വാസഗോൾ നേടി. 90 മിനിറ്റിൽ ജോഷ്വാ കിമ്മിച്ച് നേടിയ ഗോളിലാണ് ബയേൺ കൊളോണിനെതിരെ തോൽവി ഒഴിവാക്കിയത്. നാലാം മിനിറ്റിൽ എല്ലിസ് ഷിരിയിലൂടെയാണ് കൊളാൺ ആദ്യം മുന്നിലെത്തിയത്.
ഇറ്റലിയിലെ സെരി എയിൽ ലാസിയോ എസി മിലാനെ തകർത്തു. എതിരില്ലാത്ത നാല് ഗോളിനായിരുന്നു ലാസിയോയുടെ ജയം. സെർജി മിലിൻകോവിച്ച് സാവിച്ച്, മാറ്റിയ സക്കാഗ്നി, ലൂയിസ് ആൽബെർട്ടോ, ഫിലിപ്പെ ആൻഡേഴ്സൻ എന്നിവരാണ് ലാസിയോയ്ക്കായി ഗോളുകൾ നേടിയത്.