SHARE

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് സതാം പ്ടൺ. ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് സതാംപ്ടൺ, സിറ്റിയെ കീഴടക്കുകയായിരുന്നു‌.‌ പതിനാറാം മിനുറ്റിൽ ആഡംസായിരുന്നു സതാം പ്ടണിന്റെ വിജയ ഗോൾ നേടിയത്. പരാജയപ്പെട്ടെങ്കിലും ലീഗ് പോയിന്റ് പട്ടികയിൽ സിറ്റി രണ്ടാം സ്ഥാനത്ത് തന്നെ‌ തുടരുന്നുണ്ട്. ലീഗിൽ ഇന്നലെ നടന്ന മറ്റൊരു പ്രധാന പോരാട്ടത്തിൽ ലിവർപൂൾ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തി. സാദിയോ മാനെയും, ജോൺസുമാണ് ലിവർപൂളിന്റെ വിജയ ഗോളുകൾ നേടിയത്.

അതേ സമയം ലാലീഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ കരുത്തരായ റയൽ മാഡ്രിഡും, ബാഴ്സലോണയും വിജയം നേടി. സെർജിയോ റാമോസ് നേടിയ പെനാൽറ്റി ഗോളായിരുന്നു അത്ലറ്റിക്ക് ക്ലബ്ബിനെതിരെ റയലിന് ജയം (1-0) സമ്മാനിച്ചതെങ്കിൽ, ബാഴ്സലോണ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിയ്യാറയലിനെ തകർക്കുകയായിരുന്നു. സുവാരസ്, ഗ്രീസ്മാൻ, അൻസു ഫാറ്റി, എന്നിവർ ബാഴ്സയ്ക്കായി വല കുലുക്കിയപ്പോൾ, അവർ നേടിയ ആദ്യ ഗോൾ വിയ്യാറയൽ സമ്മാനിച്ച സെൽഫ് ഗോളായിരുന്നു. ജെറാർഡ് മൊറേനോയാണ് വിയ്യാ റയലിന്റെ ആശ്വാസ ഗോൾ നേടിയത്.