SHARE

സ്പാനിഷ് ലാലീഗ മത്സരത്തിൽ റയൽ മാഡ്രിഡിന് സമനിലക്കുരുക്ക്. പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്തുള്ള ലെഗാനസിനോട് 1-1 എന്ന സ്കോറിനാണ് റയൽ സമനില വഴങ്ങിയത്. ലെഗാനസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ആദ്യ ഗോൾ നേടിയതും അവരായിരുന്നു. 45-ം മിനുറ്റിൽ സിൽവ നേടിയ ഗോൾ റയലിനെ‌ ഞെട്ടിച്ചു. എന്നാൽ രണ്ടാം പകുതി ആരംഭിച്ച് ആറാം മിനുറ്റിൽ കരീം ബെൻസേമയിലൂടെ റയൽ തിരിച്ചടിക്കുകയായിരുന്നു. പക്ഷേ കരുത്ത് കുറഞ്ഞ എതിരാളികൾക്കെതിരെ ഒരിക്കൽക്കൂടി വല കുലുക്കാൻ റയലിന് കഴിയാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ കരുത്തരായ ആഴ്സനൽ മറുപടിയില്ലാത്ത ഒരു ഗോളിന് വാറ്റ്ഫഡിനെ കീഴടക്കി. മത്സരത്തിന്റെ പത്താം മിനുറ്റിൽ ഔബമയാംഗ് ആണ് ആഴ്സനലിനായി വല കുലുക്കിയത്.