SHARE

യുറോപ്പ ലീഗ് മത്സരത്തില്‍ ആരാധകരെ മടുപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തില്‍ ഗോള്‍രഹിത സമനിലയാണ് ടീമിന് വഴങ്ങേണ്ടിവന്നത്. ഡച്ച് ക്ലബ്ബായ എഇസഡ് അല്‍കമാറായിരുന്നു എതിരാളികള്‍. കളിയില്‍ മാഞ്ചസ്റ്ററായിരുന്നു എതിരാളികളെ അപേക്ഷിച്ച് മികവ് പുലര്‍ത്തിയിരുന്നതെങ്കിലും ഒരു ഗോളവസരം പോലും സൃഷിക്കാന്‍ സോള്‍ഷ്യാറിന്റെ ടീമിനു കഴിഞ്ഞില്ല.

മറ്റൊരു മത്സരത്തില്‍ തിളക്കമാര്‍ന്ന വിജയം നേടുവാന്‍ ആഴ്‌സനലിനായി. ബെല്‍ജിയം സ്റ്റാന്‍ഡേര്‍ഡ് ലിഗയായിരുന്നു അവരുടെ എതിരാളികള്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ആഴ്‌സനലിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയലായിരുന്നു മൂന്നു ഗോളുകളും പിറന്നത്.

ഗബ്രിയേല്‍ മാര്‍ട്ടിനേലി, ആഴ്‌സനലിനുവേണ്ടി രണ്ടുഗോളുകള്‍ നേടിയപ്പോള്‍ ജോ വില്ലോക്ക്, ഡാനി സെബലാസ് എന്നിവര്‍ ഓരോ ഗോളുകള്‍ വീതം നേടി. ആഴ്‌സനല്‍ തങ്ങളുടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുള്‍പ്പെടുന്ന ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുമാണ്.