SHARE

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൗറീഞ്ഞോയുടെ ടോട്ടൻ ഹാം ഹോട്സ്പറിനെ പരാജയപ്പെടുത്തി കാർലോ ആൻസലോട്ടിയുടെ എവർട്ടൺ. ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു എവർട്ടണിന്റെ വിജയം. അൻപത്തിയഞ്ചാം മിനുറ്റിൽ കാല്വർട്ട് ലെവിനാണ് എവർട്ടണിന്റെ വിജയ ഗോൾ നേടിയത്.

ടീമിൽ നിർണായക മാറ്റങ്ങൾ വരുത്തി പുതിയ സീസണിനെത്തിയ എവർട്ടൺ, മികച്ച രീതിയിലാണ് തങ്ങളുടെ ആദ്യ മത്സരത്തിൽ ടോട്ടനത്തിനെതിരെ കളിച്ചു തുടങ്ങിയത്. എന്നാൽ റിച്ചാർലിസന് പ്രതീക്ഷിച്ച പോലെ‌ കളിക്കാനാവാത്തത് അവർക്ക് തിരിച്ചടിയായി. ആദ്യ പകുതിയിൽ അനായാസ ഗോൾ നേടാനുള്ള അവസരം താരം പാഴാക്കിയത് എതിരാളികളെപ്പോലും ഞെട്ടിച്ചു. എവർട്ടൺ ആക്രമണത്തിൽ മികച്ചു നിന്ന മത്സരത്തിൽ റിച്ചാർലിസന്റെ പിഴവുകൾ പലപ്പോളും ടീമിന് വിനയാവുകയായിരുന്നു.