SHARE

ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബുകളുടെ താരകൈമാറ്റം അവസാനിച്ചെങ്കലും യൂറോപ്പിലെ മറ്റു ക്ലബുകളില്‍ ഇപ്പേഴും സാധ്യതകള്‍ നിലനില്‍ക്കുകയാണ്. ഇതു മുന്നില്‍ കണ്ടാണ് എവര്‍ട്ടന്‍ തങ്ങളുടെ ഒരു താരത്തെ വില്‍പനയ്ക്കായി വെച്ചിരിക്കുന്നത്. സെന്‍ക് ടോസനെയാണ് ഏതു വിധേനയും വില്‍ക്കാന്‍ എവര്‍ട്ടന്‍ തീരുമാനിച്ചിരിക്കുന്നത്.

20 മില്ല്യണ്‍ യൂറോയാണ് താരത്തിനു വിലയിട്ടിരിക്കുന്നത്. താരക്കൈമാറ്റത്തിനു സെപ്റ്റംബര്‍ 2 വരെയാണ് യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് അവസരമുള്ളത്. ഇതിനിടയില്‍ കൈമാറ്റം സാധ്യമാകുമെന്നാണ് എവര്‍ട്ടന്റെ കണക്കുകൂട്ടല്‍. എവര്‍ട്ടന്റെ സ്‌ട്രൈക്കറായ ടോസന്‍ തുര്‍ക്കിഷ് താരമാണ്. 2018 ജനുവരിയില്‍ 27 മില്ല്യണ്‍ യൂറോയ്ക്കാണ് താരത്തെ എവര്‍ട്ടണ്‍ വാങ്ങിയത്.

എന്നാല്‍ കഴിഞ്ഞ സീസണില്‍ കേവലം 9 ഗോളുകള്‍ മാത്രമാണ് 43 കളികളില്‍ നിന്നായി ഈ താരത്തിനു നേടാനായത്. പ്രകടനം മോശമായതോടെയാണ് താരത്തെ വിറ്റൊഴിയാന്‍ എവര്‍ട്ടന്‍ തീരുമാനിച്ചത്.