SHARE

ട്രാൻസ്ഫർ ജാലകത്തിലെ അവസാന ദിവസം സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ രണ്ട് കളിക്കാരെ ഇം​ഗ്ലീഷ് ക്ലബ് എവർട്ടൻ റാഞ്ചി. കൊളംബിയൻ പ്രതിരോധതാരം യെറി മിന, മധ്യനിരതാരം ആന്ദ്രെ ​ഗോമസ് എന്നിവരാണ് എവർട്ടനിലെത്തുന്നത്. ഇതിൽ ​ഗോമസ് ലോണിലാണ് ഇം​ഗ്ലണ്ടിലേക്ക് വരുന്നത്.

കുറച്ചുനാളുകളായി മിനയുടെ പേര് എവർട്ടനുമായി ചേർത്തുപറയുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ഫ്രഞ്ച്ക്ലബ് ഒളിംപിക് ലിയോൺ എന്നിവരും മിനയ്ക്ക് പിന്നാലെയുണ്ടായിരുന്നു. ഒടുവിൽ 30 ദശലക്ഷം യൂറോ മുടക്കിയാണ് മിനയെ ​ഗുഡിസൻ പാർക്കിലെത്തിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ബ്രസീലിയൻ ക്ലബ് പാൽമിറസിൽ നിന്ന് മിന ബാഴ്സയിലെത്തുന്നത്. എന്നാൽ ലീ​ഗിൽ വെറും അഞ്ച് മത്സരങ്ങൾ മാത്രമാണ് മിന കളിച്ചത്.

-Advertisement-

ആദ്യ ഇലവനിൽ അവസരം കുറഞ്ഞതോടെയാണ്, ​ഗോമസും ടീം വിടാൻ തീരുമാനിച്ചത്. 2016-ൽ വലൻസിയയിൽ നിന്നാണ്​ പോർച്ചു​ഗൽ താരമായ ​ഗോമസ് ബാഴ്സയിലെത്തുന്നത്. നേരത്തെ ബാഴ്സലോണയിൽ നിന്ന് തന്നെ ഫ്രഞ്ച് മധ്യനിരതാരം ലൂക്കാസ് ഡി​ഗ്നെയേയും എവർട്ടൻ സ്വന്തമാക്കിയിരുന്നു. ഇതിനൊപ്പം ഇന്നലെ, യുക്രൈൻ ക്ലബ് ഷാക്തറിൽ നിന്ന് ബ്രസീലിയൻ താരം ബെർണാർഡിനേയും എവർട്ടൻ ഒപ്പം കൂട്ടി