SHARE

ഐ.പി.എല്ലൽ കഴിയുന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത് ഓസ്ട്രേലിയ പരമ്പരയ്ക്കായണ്. ടീം തിരഞ്ഞെടുപ്പിനെച്ചൊല്ലി അൽപ്പം വിവാദമൊക്കെ ഉണ്ടായെങ്കിലും ഓസ്ട്രേലിയയിൽ വൻ നേട്ടം കൈവരിക്കാം എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

സൂപ്പർ ബൗളർമാരായ ഇഷാന്ത് ശർമയും ഭുവനേശ്വർ കുമാറും പര്യടനത്തിനുള്ള ടീമിൽ ഇല്ല. ഇതിൽ തന്നെ ടെസ്റ്റ് പരമ്പര വൈകിയാണ് തുടങ്ങുന്നതെങ്കിലും, ഇഷാന്തിനെ ടീമിൽ ഉൾപ്പെടുത്താത് അൽപ്പം ആശങ്കയക്ക് വകയായിട്ടുണ്ട്. മുമ്പ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ മികച്ച നേട്ടം കൈവരിച്ചപ്പോഴൊക്കെ ഇഷാന്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ ഇന്ത്യൻ നിരയിൽ ഇഷാന്ത് ഇല്ലാത്തതിനാൽ ടെസ്റ്റ് പരമ്പര നേടാൻ ഓസ്ട്രേലിയക്കാകുമെന്നാണ് മുൻ സൂപ്പർതാരം ജേസൺ ​ഗില്ലസ്പി പറയുന്നത്.

ഞാൻ വിശ്വസിക്കുന്നത്, ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയ ഇന്ത്യയെ മറികടക്കുമെന്നാണ്, സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം ഓസ്ട്രേലിയക്കുണ്ട്, അതൊരു നിർണായക ഘടകമാകും, അതിനുപുറമെ ഇഷാന്തും ഭുവനേശ്വറുമില്ലാതെയാണ് ഇന്ത്യ വരുന്നത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നീ മികച്ച ബൗളർമാർ ഇന്ത്യക്കുണ്ട്, എന്നാലും ഓസ്ട്രേലിയൻ സാഹചര്യങ്ങളിലെ ഇഷാന്തിന്റെ പരിചയസമ്പത്ത്, ഇന്ത്യക്ക് ലഭിക്കില്ല, ​ഗില്ലെസ്പി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.