SHARE

കഴിവിന്റെ കാര്യത്തിൽ ഫുട്ബോളിൽ സൂപ്പർതാരം ലയണൽ മെസിക്കടുത്തെത്തുന്നത് സ്പാനിഷ് താരം ആന്ദ്രേസ് ഇനിയേസ്റ്റയാണെന്ന് മുൻ ബാഴ്സലോണ പരിശീലകൻ ലൂയിസ് എന്റിക്വെ. ഇപ്പോൾ സ്പാനിഷ് ദേശീയ ടീം പരിശീലകനായ എന്റിക്വെ, കഴിഞ്ഞ ദിവസം ഫെയ്സബുക്ക് പേജിലൂടെ ആരാധകരോട് സംവദിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

കരയിറിൽ ഏറ്റവുമിധികം മതിപ്പ് തോന്നിയ കളിക്കാരനാരാണെന്ന് ഒരു ആരാധകന്റെ ചോദ്യത്തോട് പ്രതികരിക്കവെയാണ് എന്റിക്വെ ഇനിയേസ്റ്റയെ പുകഴ്ത്തിയത്. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ദീർഘാകല കരിയർ എനിക്കുണ്ട്, ഇക്കാലയവളിൽ ഏറ്റവും മതിപ്പ് തോന്നിയ താരം ലയണൽ മെസിയാണെന്ന കാര്യത്തിന് ഒരു സംശയവുമില്ല, മെസി കഴിഞ്ഞാൽ പിന്നെ ഇനിയേസ്റ്റയാണ്, കഴിവിന്റെ കാര്യത്തിൽ മെസിയുടെ അടുത്തെത്തും ഇനിയേസ്റ്റ, എന്റിക്വെ പറഞ്ഞു.

2015-ൽ എന്റിക്വെ പരിശീലകനായിരിക്കവെയാണ് ബാഴ്സലോണ ഒടുവിൽ ചാമ്പ്യൻസ് ലീ​ഗ് കിരീടം നേടിയത്. അന്ന് മെസിയും ഇനിയേസ്റ്റയും എന്റിക്വെയുടെ കീഴിൽ കളിച്ചിരുന്നു.