SHARE

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയുടെ പ്രസിഡന്റ് ജോസെപ് ബെർത്തെമ്യുവിനെതിരായ അതൃപ്തി അടുത്തകാലത്തായി ക്ലബ് ആരാധകരിൽ പടരുന്നു. സമീപകാലത്ത് ക്ലബിൽ ഉടലെടുത്ത പ്രശ്നങ്ങളിൽ ബെർത്തെമ്യുവിനേയും പലരും പ്രതിസ്ഥാനത്ത് നിർത്തുന്നുണ്ട്. ഇതിനിടയിലിപ്പോൾ ബെർത്തെമ്യുവിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ക്ലബ് ഡയറക്ടർ ആൽബർട്ട് പെരിൻ

എന്തിനാണ് തിരഞ്ഞെടുത്തതെന്ന് പോലും അറിയാതയാണ് ബെർത്തെമ്യു ക്ലബ് പ്രസിഡന്റായതെന്നാണ് പെരിൻ പറയുന്നത്. കളിക്കാരെ വിറ്റ് അക്കൗണ്ട് ബുക്ക് ബാലൻസ് ചെയ്യാൻ മാത്രമെ ഇപ്പോഴത്തെ ബാഴ്സ ബോർഡിന് അറിയു, കളി സംബന്ധമായ കാര്യങ്ങളൊന്നും അവർ ചിന്തിക്കുന്നേയില്ല, ഇപ്പോൾ തന്നെ ബാഴ്സയെ ദോഷകരമായി ബാധിച്ച ഒരുപാട് കാര്യങ്ങൾ ഈ ബോർഡ് ചെയ്തുകഴിഞ്ഞു, മാർക്കയോട് പെരിൻ പറഞ്ഞു.

ബാഴ്സലോണയുടെ ഭാവിയെക്കുറിച്ച് എനിക്കിപ്പോൾ പേടി തോന്നുന്നുണ്ട്, അധികം വൈകാതെ തന്നെ ലയണൽ മെസിക്ക് ശേഷം എന്തെന്ന കാര്യം ബാഴ്സലോണ ആലോചിക്കേണ്ടിയിരിക്കുന്നു, പെരിൻ കൂട്ടിച്ചേർത്തു.