ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റ് ടീം പരിശീലകനായി മുൻ ന്യൂസിലൻഡ് സൂപ്പർതാരം ബ്രണ്ടൻ മക്കല്ലത്തെ നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. ഇംഗ്ലണ്ട് വൈറ്റ് ബോൾ ടീം പരിശീലകസ്ഥാനത്തേക്ക് മക്കല്ലത്തിന്റേ പേര് ചർച്ചകളിൽ സജീവമായിരുന്നു. എന്നാൽ ടെസ്റ്റ് ടീം ദൗത്യമേൽപ്പിച്ചത് ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ചിട്ടുണ്ട്.
മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ ദക്ഷിണാഫ്രിക്കൻ താരം ഗാരി കിർസ്റ്റൻ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ചുമതലയേൽക്കുമെന്നാണ് കരുതപ്പെട്ടത്. എന്നാൽ കിർസ്റ്റനെ ഒഴിവാക്കിയാണ്, ഇംഗ്ലീഷ് അധികൃതർ മക്കല്ലത്തെ തിരഞ്ഞെടുത്തത്. മക്കല്ലത്തിന് ടെസ്റ്റ് ടീം ദൗത്യം നൽകിയത് ഒരു ധീരമായ തീരുമാണെന്നും എങ്കിൽ കൂടിയും അത് റിസ്കും അണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ പറഞ്ഞു. ടെല്ഗ്രാഫിലെ തന്റെ കോളത്തിലാണ് വോൺ ഈ ആശങ്ക പങ്കുവച്ചത്.
ടീമിനെ വലിയ പുരോഗതിയിലേക്ക് നയിക്കാൻ മക്കല്ലത്തിന് കാര്യമായിട്ടൊന്നും ചെയ്യേണ്ടിവരില്ല, എങ്കിലും അത് എത്രയും പെട്ടന്ന് സംഭവിച്ചില്ലെങ്കിൽ മക്കല്ലത്തിന്റെ നിയമനത്തെക്കുറിച്ച് ചോദ്യങ്ങളുയരും, കുറേക്കൂടി പരിചയസമ്പന്നനായ, ടെസ്റ്റ് ക്രിക്കറ്റിൽ കോച്ചിങ്ങിനെക്കുറിച്ച് നല്ല ധാരണയുള്ള ഒരാളുടെ കൈയ്യിൽ ടീമിനെ എൽപ്പിക്കാമായിരുന്നില്ലേ എന്ന ചർച്ചകളും ഉയരും, എങ്കിലും ഒരുകാര്യമറുപ്പാണ്, രസകരമായ ഒരു യാത്രയാണ് നമ്മുടെ മുന്നിലുള്ളത്, വോൺ എഴുതി.
വെടിക്കെട്ട് ബാറ്റിങിന് പേരുകേട്ട മക്കല്ലത്തിനൊപ്പം അതേ കളിശൈലയുടെ വക്താവായ ബെൻ സ്റ്റോക്സാണ് പ്രവർത്തിക്കാനൊരുങ്ങുന്നത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനാണ് സ്റ്റോക്സ്. എന്നാൽ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിന് ഇപ്പോൾ ഈ ശൈലി യോജിക്കില്ല എന്നാണ് വോൺ വാദിക്കുന്നത്.
ഞാൻ ആക്രമണശൈലിയെ പിന്തുണയ്ക്കുന്ന ആളാണ്, പക്ഷെ ഇപ്പോൾ ഈ ഇംഗ്ലണ്ട് ടീമിന് ആ ശൈലി കളിക്കാൻ സാധിക്കില്ല, അവർ ആദ്യം ചെറിയ ചുവടുകൾ വയ്ക്കണം, ദൈർഘ്യമേറിയ ടെസ്റ്റ് ശൈലി കളിച്ചുശീലിക്കണം അങ്ങനെ കളിക്കാരുടെ ആത്മവിശ്വാസമുയർത്തിയ ശേഷമം ആക്രമണശൈലിയിലേക്ക് ചുവടുമാറ്റാവു, വോൺ എഴുതി.