SHARE

സന്തോഷ് ട്രോഫിയിൽ ​ഗോവയുടെ ക്യാപ്റ്റനായിരുന്ന ജെസ്സൽ കാർനെറോ കേരളാ ബ്ലാസ്റ്റേഴ്സിൽ. 29 കാരനായ ജെസ്സൽ ഡെംപോ സ്പോർട്ടിംഗ് ക്ലബിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ എത്തുന്നത്.

ഈ വർഷം പഞ്ചാബിൽ നടന്ന സന്തോഷ് ട്രോഫിയിൽ ഗോവ ടീമിനെ നയിച്ചത് ജെസ്സെലായിരുന്നു. ടൂർണമെന്റിൽ ടീം സെമിയിൽ പ്രവേശിച്ചിരുന്നു. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ജെസ്സൽ മുമ്പ് സാൽ‌ഗോക്കർ, എഫ്‌സി പൂനെ, ഡെംപോ എസ്‌സി എന്നിവയ്‌ക്കായി കളിച്ചിട്ടുണ്ട്. ആദ്യമായാണ് ജെസ്സൽ ഐ.എസ്.എൽ കളിക്കാനെത്തുന്നത്.

ഐ.എസ്.എൽ അരങ്ങേറ്റ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ജെസ്സൽ പറഞ്ഞു. ഇത് എന്റെ ഫുട്ബോൾ കരിയറിലെ ഒരു വഴിത്തിരിവാകും, ഒപ്പം ക്ലബിനൊപ്പം ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു സീസണിനായി ഞാൻ കാത്തിരിക്കുകയാണ്. ടീമിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി എന്റെ കഴിവുകളിൽ മികച്ച രീതിയിൽ പുറത്തെടുക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. ജെസ്സെൽ കൂട്ടിച്ചേർത്തു

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ കാതലായ കൂട്ടി ചേർക്കലാണ് ജെസ്സലിന്റേതതെന്നും പ്രതിരോധത്തിൽ ജെസ്സൽ ടീമിന് മുതൽക്കൂട്ടാകുമെന്നും. കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദും പറഞ്ഞു