SHARE

ഇന്ത്യൻ പുരുഷ ദേശീയ ടീമിന്റെ പുതിയ സിലക്ഷൻ കമ്മിറ്റിയെ വൈകാതെ നിയമിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടി20 ലോകകപ്പിൽ സെമിയിൽ പുറത്തായതിന് പിന്നാലെ ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റിയെ പുറത്താക്കിയിരുന്നു. ഈ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകഴിഞ്ഞു.

ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ പ്രകാരം മുൻ ഇന്ത്യൻ സൂപ്പർതാരം വെങ്കിടേഷ് പ്രസാദിന്റെ പേരും സിലക്ഷൻ കമ്മിറ്റിയിലേക്ക് പരി​ഗണിക്കുന്നുണ്ട്. സൗത്ത് സോണിൽ നിന്നുള്ള സില്കടർ സ്ഥാനത്തേക്കാണ് പ്രസാദ് വരുകയെന്നാണ് സൂചന. അതേസമയം തന്നെ ചീഫ് സിലക്ടർ സ്ഥാനത്തേക്കും പ്രസാദിന്റെ പേരിന് ​ഗൗരവകരമായ പരി​ഗണനയുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

33 ടെസ്റ്റുകളിലും 161 ഏകദിനങ്ങളിലും ഇന്ത്യക്കായി കളിച്ചതിന്റെ ​ഗംഭീര പ്രൊഫൈൽ പ്രസാദിനുണ്ട്. ഇതിനുപുറമെ ആദ്യ ടി20 ലോകകപ്പിൽ ഇന്ത്യ കിരീടമുയർത്തുമ്പോൾ ബൗളിങ് പരിശീലകനായിരുന്നു പ്രസാദ്. ഐപിഎല്ലിലും വിവിധ ടീമുകളുടെ ബൗളിങ് പരിശീലകനായിരുന്നു പ്രസാദ്. 2016 മുതൽ രണ്ട് വർഷം ഇന്ത്യൻ ജൂനിയർ ടീമിന്റെ ചീഫ് സിലക്ടറായും പ്രസാദ് പ്രവർത്തിച്ചിട്ടുണ്ട്.